Menu Joy

FAQ

ചോ. എന്താണ് കൊറോണവൈറസ്ബാധ 2019 (കൊവിഡ്-19)?

ഉ. കൊറോണവൈറസ് ബാധ 2019 എന്നത് ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ (നോവൽ) രൂപമാണ്.

ഇപ്പോൾ ആവിർഭവിച്ചിരിക്കുന്ന ഈ വൈറസിന്റെ വൈദ്യശാസ്ത്രപരവും, സാംക്രമിക സ്വഭാവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സവിശേഷതകൾ അനുസരിച്ച്, ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അനവധി കൊറോണവൈറസുകൾക്ക് സമാനമാണ്. എന്നാൽ ഈ പുതിയ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് സംക്രമിക്കുകയും, ഭൂരിഭാഗം ആളുകളിലും ചെറുതുമുതൽ തീക്ഷ്ണമായ ലക്ഷണങ്ങൾ വരെ പ്രകടിപ്പിക്കപ്പെടുന്ന ഒരു രോഗബാധയായി മാറുകയും ചെയ്യുന്നു. എന്നാൽ, മാരകമായ അസുഖങ്ങൾ ഉള്ളവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും തീക്ഷ്ണമായ ലക്ഷണങ്ങളും,സങ്കീർണ്ണതകളും ഉണ്ടാവുകയോ, അല്ലെങ്കിൽ മരണം വരെ സംഭവിക്കുകയോ ചെയ്തേക്കാം.

കൊവിഡ്-19നെ പ്രതിരോധിക്കാൻ നിലവിൽ കുത്തിവയ്പ്പുകളൊന്നും ലഭ്യമല്ല. പ്രത്യേക ആന്റിവൈറൽ ചികിത്സകൾ ലഭ്യമല്ലെങ്കിലും, കൊവിഡ്-19 ബാധിച്ച വ്യക്തികൾക്ക് അവരുടെ ലക്ഷണങ്ങൾ കുറയ്ക്കുവാൻ വൈദ്യസഹായം ലഭ്യമാണ്.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. എങ്ങനെയാണ് കൊറോണ വൈറസ്(കോവിഡ്-19) പകരുന്നത്?

ഉ. കോവിഡ്-19 എന്നത് ശ്വാസകോശസംബന്ധിയായ ഒരു വൈറസ് ആണ്. ഇത് പ്രാഥമികമായി പകരുന്നത്, അസുഖം ബാധിച്ച ആളിന്റെ ശ്വാസനാളത്തിൽ നിന്നു വരുന്ന സ്രവങ്ങളുമായി, ഉദാഹരണത്തിന്, കഫമോ, തുമ്മലോ, തുപ്പലോ അല്ലെങ്കിൽ മൂക്കിൽ നിന്നുള്ള ഒലിക്കലോ ആയി സമ്പർക്കത്തിൽ വരുമ്പോഴാണ്.

വ്യക്തികൾ ശ്വസനസംബന്ധമായ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണമായി തുമ്മലോ, ചുമയോ വരുമ്പോൾ അത് കൈമുട്ടുകൾക്കുള്ളിലോ അല്ലെങ്കിൽ ഒരു ടിഷ്യു ഉപയോഗിച്ചോ എടുത്ത് ഉടൻ തന്നെ ഒരു അടച്ച പാത്രത്തിലേക്ക് മാറ്റി നശിപ്പിച്ചു കളയേണ്ടതാണ്. അതുപോലെ തന്നെ സോപ്പും വെള്ളവുമുപയോഗിച്ചോ അല്ലെങ്കിൽ ആൽക്കഹോൾ കലർന്ന സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ കുറഞ്ഞത് 20 സെക്കന്റ് നേരം ഇടവിട്ട് കഴുകേണ്ടതും പ്രധാനമാണ്.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19)ബാധയെക്കുറിച്ച് അറിയാനോ, വൈദ്യസഹായം തേടാനോ ഞാൻ 999 വിളിക്കേണ്ടതുണ്ടോ?

ഉ. വേണ്ട. 999 എന്ന നമ്പർ അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള ഘട്ടങ്ങളിലും, എമർജൻസി വിഭാഗത്തിലേക്ക് മാറ്റുന്നതിനും വിളിക്കേണ്ട നമ്പറാണ്. ഓരോ ദിവസവും പൊതുജനങ്ങളിൽ നിന്ന് അടീയന്തിരാവശ്യങ്ങൾക്കായി നൂറുകണക്കിനു വിളികളാണ് ആംബുലൻസ് സർവീസിന്റെ മെഡിക്കൽ ഡെസ്പാച്ചർമാർക്ക് ലഭിക്കുന്നത്. ഇതിനാൽ ഈ നമ്പർ ജീവൻ-രക്ഷാ സന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തുവാനായി മാത്രം ഉപയോഗിക്കാൻ മുൻ‌ഗണന നൽകിയിരിക്കുന്നതാണ്.

കൊവിഡ്-19 നെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങൾക്കും പൊതുജനങ്ങൾ വിളിക്കേണ്ടത് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഹോട്ട് ലൈനായ 16000 എന്ന നമ്പറിലാണ്.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഉ. കൊവിഡ്-19 ന്റെ സാധാരണ ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസതടസ്സം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നു. വൈറസിന്റെ ആക്രമണം രൂക്ഷമാകുമ്പോൾ അണുബാധ മൂലം ന്യൂമോണിയ, കടുത്ത ശ്വാസ തടസ്സം, കിഡ്നി പ്രവർത്തന രഹിതമാവുക എന്നിവയോ, അല്ലെങ്കിൽ മരണം പോലുമോ സംഭവിക്കാം.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ബാധയും സാധാരണ പനി, ജലദോഷം എന്നിവയുമായി എങ്ങനെ താരതമ്യം ചെയ്യാം?

ഉ. കൊവിഡ്-19, ഫ്ലൂ, അല്ലെങ്കിൽ ജലദോഷം എന്നിവ ബാധിച്ചവർക്ക് പനി, ചുമ, മൂക്കൊലിപ്പ് എന്നിങ്ങനെ സമാനമായ ശ്വസന പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ടാകാം. മിക്ക ലക്ഷണങ്ങളും സമാനമാണെങ്കിലും, ഇവയ്ക്ക് കാരണമാകുന്ന വൈറസുകൾ വ്യത്യസ്തങ്ങളാണ്. ഇത്തരം സമാനതകൾ കാരണം ലക്ഷണങ്ങൾ കൊണ്ടു മാത്രം ഏതു രോഗമാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ഇതിനാലാണ് കൊവിഡ്-19 തിരിച്ചറിയായും ഉറപ്പുവരുത്താനും ലാബറട്ടറി ടെസ്റ്റുകൾ ആവശ്യമാണെന്നു പറയുന്നത്.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച രോഗികൾക്ക് എന്തു ചികിത്സയാണ് നൽകുന്നത്?

ഉ. കൊവിഡ്-19 ബാധിച്ച രോഗികൾക്ക് പ്രത്യേക ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ വൈറസ് ബാധയുണ്ടായവരുടെ ലക്ഷണങ്ങളിൽ കുറവു വരുത്തുവാനുള്ള വൈദ്യ സഹായം ലഭിക്കുന്നതാണ്.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ബാധയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ഞാൻ എന്തൊക്കെ ചെയ്യണം?

ഉ. പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങൾ കൊറോണവൈറസിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനായി താഴെപ്പറയുന്നവ ശുപാർശചെയ്യുന്നു :

  • വീട്ടിൽത്തന്നെ ഇരിക്കുക, ആവശ്യമെങ്കിൽ മാത്രം പുറത്തു പോവുക
  • കുറഞ്ഞത് 2 മീറ്റർ ദൂരം സൂക്ഷിച്ചുകൊണ്ട് ശാരീരിക അകലം പാലിക്കുക
  • സൂപ്പർ മാർക്കറ്റ് പോലെയുള്ള പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ അത്യാവശ്യമായി മുഖപടം (മാസ്ക്) ധരിക്കുക
  • സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയ ഒരു സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ ഇടവിട്ട് കുറഞ്ഞത് 20 സെക്കന്റ് നേരത്തേക്കെങ്കിലും കഴുകുക
  • കണ്ണുകളിലും, മൂക്കിലും വായയിലും തൊടുന്നത് ഒഴിവാക്കുക

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ബാധയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ഞാൻ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതുണ്ടോ?

ഉ. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് കൊവിഡ്-19 വൈറസ് ബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കുന്നു.

പൊതുജനാരോഗ്യ മന്ത്രാലയം, നിങ്ങൾ പൊതുസ്ഥലങ്ങൾ അല്ലെങ്കിൽ സൂപ്പർമാർക്കറ്റ് പോലെ തിരക്കുള്ള സ്ഥലങ്ങൾ, പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ, അല്ലെങ്കിൽ മറ്റുള്ളവരുമായി ചേർന്ന് കാർ യാത്ര നടത്തുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ ജോലിസ്ഥലത്ത് മറ്റുള്ളവരുമായി വളരെയധികം അടുത്തിടപഴകേണ്ട സാഹചര്യങ്ങൾ എന്നീ സമയത്ത് നിർബന്ധമായും മാസ്ക് ധരിക്കാൻ ശുപാർശ ചെയ്യുന്നു.

നിങ്ങൾ ഒരു കെയർ ഗിവർ ആണെങ്കിൽ, അല്ലെങ്കിൽ കൊവിഡ്-19 ബാധിച്ച ഒരു വ്യക്തിയുമായി താമസസ്ഥലം പങ്കിടുന്നയാളാണെങ്കിൽ, അല്ലെങ്കിൽ കടുത്ത അസുഖങ്ങൾ ബാധിച്ച വ്യക്തിയോടൊപ്പമാണ് താമസിക്കുന്നതെങ്കിൽ മാസ്ക് ധരിക്കണമെന്ന് ശുപാർശ ചെയ്യുന്നു.

നിങ്ങൾക്ക് ചുമ, തുമ്മൽ എന്നീ ശ്വസനപ്രശ്ന സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരോടൊപ്പം നിൽക്കുമ്പോൾ മാസ്ക് ധരിക്കുക. വൈദ്യ സഹായത്തിനായി കൊവിഡ്-19 ഹോട്ട് ലൈനായ 16000 എന്ന നമ്പറിൽ വിളിക്കുക.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണ വൈറസ്(കോവിഡ്-19) ബാധയിൽ നിന്ന് സ്വയം സംരക്ഷിക്കാൻ ഞാൻ പൊതുസ്ഥലങ്ങളിൽ കയ്യുറകൾ ധരിക്കേണ്ടതുണ്ടോ?

ഉ. കയ്യുറകൾ നിങ്ങളുടെ കൈകൾക്കും, ഷോപ്പിങ് കാർട്ടുകൾ, ഗ്രോസറി സാധനങ്ങൾ എ.റ്റി. എമ്മുകൾ എന്നിങ്ങനെ നിങ്ങൾ സ്പർശിക്കുന്ന തലങ്ങൾക്കുമിടയിൽ ഒരു പ്രതിരോധം തീർക്കുന്നു. മലിനമായ കയ്യുറകൾ ഉപയോഗിച്ച് നിങ്ങൾ കണ്ണുകൾ, മൂക്ക്, വായ എന്നിവയിൽ സ്പർശീച്ചാൽ, നിങ്ങൾക്ക് കൊറോണവൈറസ് ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ട്.

കയ്യുറകൾ ധരിക്കുന്നത് ചിലപ്പോൾ ഒരു വ്യാജ സുരക്ഷിതത്വ ബോധവും നൽകിയേക്കാം. ഇങ്ങനെ ആളുകൾ കൂടുതൽ തവണ മുഖത്തോ, സ്വന്തം വസ്തുക്കൾ- മൊബൈൽഫോൺ, താക്കോലുകൾ, കണ്ണടകൾ എന്നിങ്ങനെ- എന്നിവയിലും സ്പർശിക്കുകയും, അതുവഴി അണുബാധയുണ്ടാകാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു.

പൊതുജനാരോഗ്യമന്ത്രാലയം പൊതുജനങ്ങൾ ശുചീകരണം, അണുനാശനം, അല്ലെങ്കിൽ കൊവിഡ്-19 ബാധിച്ച വ്യക്തിക്ക് നേരിട്ട് സഹായങ്ങൾ ചെയ്തുകൊടുക്കുക എന്നീ ഹൌസ് കീപ്പിങ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ മാത്രം കയ്യുറകൾ ധരിക്കുവാൻ ശുപാർശ ചെയ്യുന്നു.

നിങ്ങൾ കയ്യുറകൾ ധരിക്കുകയാണെങ്കിൽ അവ സുരക്ഷിതമായി നീക്കം ചെയ്യുകയും നിർമ്മാർജ്ജനം ചെയ്യകയും വേണം.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊവിഡ്-19 പടരുന്ന സാഹചര്യം കൈകാര്യം ചെയ്യാൻ ഖത്തറിന്റെ ആരോഗ്യമേഖല എത്ര പ്രാപ്തമാണ്?

ഉ. ഖത്തറിന് നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ ആവശ്യമായതിലും അധികം ആരോഗ്യസേവന സംവിധാനങ്ങളും ജീവനക്കാരും ഉണ്ട്.

രാജ്യമുടനീളമുള്ള ആരോഗ്യപ്രവർത്തകർക്ക് ഇത്തരമൊരു പകർച്ചവ്യാധി പടർന്നു പിടിക്കുന്ന ഘട്ടത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. അണുബാധ തടയൽ, നിയന്ത്രണം, ഓരോ കേസും കൈകാര്യം ചെയ്യൽ, ലാബറട്ടറി നടപടിക്രമങ്ങൾ എന്നിവയ്ക്ക് മുൻ‌ഗണന നൽകിയാണ് ഈ പരിശീലനങ്ങൾ നൽകിയിരിക്കുന്നത്.

ഹസം മെബൈരീക് ജനറൽ ഹോസ്പിറ്റൽ കൊവിഡ്-19 രോഗികൾക്കുള്ള പ്രത്യേക കേന്ദ്രമായി തയ്യാർ ചെയ്യുകയും, അവിടത്തെ കിടക്കകളുടെ എണ്ണം മൂന്നിരട്ടി വർദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, റാസ് ലഫാൻ, മെസയീദ് ഹോസ്പിറ്റലുകളും അവരുടെ ചികിത്സാ ശേഷി വർദ്ധിപ്പിച്ച്, ഖത്തറിലെ കടുത്ത കൊവിഡ്-19 ബാധിതർക്കുള്ള ചികിത്സ നൽകാൻ പ്രാപ്തമാക്കുകയും ചെയ്തു. ആവശ്യമെങ്കിൽ രാജ്യം അതിന്റെ ചികിത്സാ സേവന ശേഷി കൂടുതൽ വർദ്ധിപ്പിക്കാനും, വിസ്തൃതമാക്കുവാനും പ്രാപ്തമാണ്.

പ്രത്യേക ചികിത്സ ആവശ്യമുള്ള കൊവിഡ്-19 രോഗികൾക്ക് സഹായം നൽകാനുള്ള എല്ലാ സൌകര്യങ്ങളും, ശ്വസന സഹായ യന്ത്രങ്ങളും ഖത്തറിലുണ്ട്. ഐ.സി.യു വിൽ കിടത്തി ചികിത്സിക്കേണ്ട കൊവിഡ്-19 രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ, എച്ച്.എം.സിയ്ക്ക് ആരോഗ്യ വകുപ്പിന്റെ മറ്റു വിഭാഗങ്ങളിൽ നിന്ന് കൂടുതൽ ജീവനക്കാരെ കൊണ്ടുവന്ന് അടിയന്തിര ഘട്ടം തരണം ചെയ്യാൻ സഹായിക്കുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ആരോഗ്യ സേവന സൌകര്യങ്ങളും, സജ്ജരായ ജീവനക്കാരും സർക്കാർ കൊവിഡ്-19 പടർന്നു പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകളിൽ ഉൾപ്പെടുന്നു. ഇതിൽ വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് ആരോഗ്യ സേവനം, പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം വളർത്തുക, സ്ക്രീനിങുകൾ നടത്തുക, അണുബാധയുടെ സഞ്ചാരമാർഗ്ഗം കണ്ടെത്തുക എന്നിവയ്ക്കുള്ള സജ്ജീകരണങ്ങളും ഉൾപ്പെടുന്നു.

കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ www.moph.gov.qa സന്ദർശിക്കുകയോ, 16000 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക

ചോ. കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എനിക്ക് എവിടെനിന്ന് ലഭിക്കും?

ഉ. കൊറോണവൈറസ് ബാധ 2019 (കൊവിഡ്-19 ) നെക്കുറിച്ചു കൂടുതലറിയാൻ :

  • www.moph.gov.qa എന്ന വിലാസത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റ് സന്ദർശിച്ച് കൊവിഡ്-19 നെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക
  • പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുടെ സമൂഹമാദ്ധ്യമ അക്കൌണ്ടുകൾ പിന്തുടർന്ന് പുതിയ വിവരങ്ങൾ ചേർക്കുമ്പോൾ അവ മനസ്സിലാക്കുക
  • എല്ലാ അന്വേഷണങ്ങൾക്കും 16000 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കുക for all enquiries. ഈ ഹോട്ട് ലൈൻ ദിവസം 24 മണിക്കൂറും, ആഴ്ചയിൽ 7 ദിവസവും ലഭ്യമാണ്.

Copyright © 2022 Ministry of Public Health. All rights reserved.

COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19
COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19