Menu Joy

 

മാനസികാരോഗ്യവും ക്ഷേമവും

ത്തറിൽ, നാം കോവിഡ്-19 നെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യം അഭൂതപൂർവ്വമാണ്. വൈറസിന്റെ ആവിർഭാവത്തോടെ ജീവിതരീതിയുടെ പല വശങ്ങളും പൂർണ്ണമായി മാറ്റാൻ നാം നിർബന്ധിതരായി, ഈ മാറ്റമാകട്ടെ പലപ്പോഴും അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഖത്തറിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിലുടനീളമുള്ള മെഡിക്കൽ ടീമുകൾ വൈറസ് വ്യാപനം ചെറുക്കുന്നതിന് അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ കോവിഡ് -19 ശാരീരിക ലക്ഷണങ്ങൾ ഉള്ള ആർക്കും  ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

എന്നിരുന്നാലും, ആളുകളുടെ മാനസികാരോഗ്യത്തിനും മുൻഗണന നൽകേണ്ടുന്നത് ഇപ്പോൾ വളരെ പ്രധാനമാണ്. നിരവധി ആളുകൾ നിലവിലെ അവസ്ഥയിൽ ദുഃഖിതരാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു, പലർക്കും ഭയം, ആശയക്കുഴപ്പം, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടാം. വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ പലപ്പോഴും കാണാൻ സാധിക്കില്ല, പക്ഷേ ഒരു വ്യക്തിയിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറച്ച് കാണരുത്.

സാധാരണ സാഹചര്യങ്ങളിൽ പോലും നമ്മളിൽ പലരും ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമോ മാനസിക ക്ലേശങ്ങളോ അനുഭവിക്കാറുണ്ട്. എന്നാൽ കോവിഡ്-19 ന്റെ ആവിർഭാവവും അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതും സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഒരു പ്രധാന കാരണമാകും. ഇത്തരം പ്രയാസം നിറഞ്ഞ കാലം കടന്നുപോകുമെന്നും ജീവിതം സാധരണ നിലയിലേക്ക് എത്തുമെന്നും നാം ഓർമ്മിക്കേണ്ടതാണ്.

നിങ്ങൾക്ക് സമ്മർദ്ദമോ ഉത്കണ്ഠയോ തോന്നുന്നുണ്ടെങ്കിൽ, ഏറ്റവും നല്ല കാര്യം ആരോടെങ്കിലും സഹായം ആവശ്യപ്പെടുക എന്നതാണ്.

ദേശീയ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ

നിലവിലെ കോവിഡ് -19  പാൻഡെമിക്കിന്റെ ഫലമായി മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ മാനസികാരോഗ്യ വിഭാഗവും പൊതുജനാരോഗ്യ മന്ത്രാലയവും പ്രാഥമികാരോഗ്യ സംരക്ഷണ കോർപ്പറേഷനുമായി സഹകരിച്ച് ഒരു പുതിയ ഹെൽപ്പ് ലൈൻ ആരംഭിച്ചു.

വിളിക്കുന്നവർക്ക് കുട്ടികൾ, രക്ഷകർത്താക്കൾ, മുതിർന്നവർ, വൃദ്ധർ തുടങ്ങി നാല് പ്രധാന വിഭാഗങ്ങളിലായി വിലയിരുത്തലും പിന്തുണയും നൽകാൻ കഴിയുന്ന മാനസികാരോഗ്യ വിദഗ്ദ്ധരുടെ ഒരു സംഘമാണ് ഹെൽപ്പ് ലൈനിൽ സേവനം നൽകുന്നത്. 

പ്രൊഫഷണൽ ഉപദേശവും പരിചരണവും ആവശ്യമുള്ള ആളുകൾക്ക് എളുപ്പത്തിൽ സേവനം ലഭ്യമാക്കുകയാണ് ഹെൽപ്പ് ലൈനിന്റെ ഉദ്ദേശം. 

എല്ലാ ദിവസവും രാവിലെ 7 മണി മുതൽ മുതൽ രാത്രി 10 മണി വരെ ലഭ്യമാകുന്ന ഹെൽപ്പ് ലൈൻ സേവനത്തിനായി, പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 16000 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്.  ഹെൽപ്പ് ലൈൻ കൈകാര്യം ചെയ്യുന്ന മാനസികാരോഗ്യ ഉദ്യോഗസ്ഥർക്ക് വിവിധ ഭാഷകൾ സംസാരിക്കാൻ കഴിയും, ഒപ്പം വിളിക്കുന്നയാളുകൾക്ക് അവർ തിരഞ്ഞെടുക്കുന്ന ഭാഷയിൽ ആശയവിനിമയം സാധ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യും​

മാനസികാരോഗ്യ അവസ്ഥയുടെ അടയാളങ്ങളും ലക്ഷണങ്ങളും

നാമെല്ലാവരും സമ്മർദ്ദം, ഉത്കണ്ഠ, ദുഃഖം എന്നിവ അനുഭവിക്കുന്നു, മിക്കപ്പോഴും ഈ വികാരങ്ങൾ വേഗത്തിൽ കടന്നുപോകുന്നു, പക്ഷേ ചില ആളുകൾക്ക് ഈ വികാരങ്ങൾ നിലനിൽക്കുകയും അവരുടെ ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

ആരോഗ്യമുള്ളവരും സന്തുഷ്ടരുമായിരിക്കാൻ ആവശ്യമായ സഹായവും പിന്തുണയും നമുക്കെല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, നാം ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും അനുഭവിക്കുന്നതുമായ രീതികളിലുണ്ടാകുന്ന ആദ്യകാലമാറ്റങ്ങൾ ശ്രദ്ധിക്കുകയും അല്ലെങ്കിൽ നമ്മളുമായി അടുപ്പമുള്ള ആളുകളിൽ ഉണ്ടാകുന്ന അത്തരം മാറ്റങ്ങൾ തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണ് .​
 

ഒരു വ്യക്തി അയാളുടെ മാനസികാരോഗ്യവുമായി മല്ലിടുന്നതിന്റെ ആദ്യകാല ചില ‘മുന്നറിയിപ്പ്’ അടയാളങ്ങളിൽ ഇവ ഉൾപ്പെടാം:

 1. ​അസ്വസ്ഥതയും സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടുന്നു​​
 2. ധാരാളം സമയം ഏകാന്തമായി ചെലവഴിക്കാൻ ആഗ്രഹിക്കുകയും സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക.​​
 3. ക്ഷീണവും തളർച്ചയും.
 4. വിശ്രമിക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്.
 5. നമ്മളെകുറിച്ച് തന്നെ സങ്കടമോ മോശമോ തോന്നുന്നു
 6. അനാരോഗ്യകരമായി ഭക്ഷണം കഴിക്കുക, ഭക്ഷണം ഒഴിവാക്കുക 
 7. മോശം ഉറക്കരീതികൾ അല്ലെങ്കിൽ പതിവിലും വൈകി എഴുന്നേൽക്കുക
 8. നിരാശയും നിസ്സഹായതയും തോന്നുന്നു
 9. സ്വയം ഉപദ്രവിക്കാനുള്ള തോന്നലുകൾ 
 10. ഉത്കണ്ഠ, ഭയം, അസ്വസ്ഥത അല്ലെങ്കിൽ പിരിമുറുക്കം
 11. വിയർക്കൽ, വിറയൽ, തലകറക്കം അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പ് പോലുള്ള ശാരീരിക ലക്ഷണങ്ങൾ​​
 

Ment​al health and well-being d​uring COVID-19 outbreak. Things you can do to support yourself

 

Signs and Symptoms of mental health and how to manage them during COVID-19 outbreak

       

Copyright © 2022 Ministry of Public Health. All rights reserved.

COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19
COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19