Menu Joy

ലിനാ വില്ലേഗസ്, കൊളംബിയൻ, 45

"സ്പെയിനിൽ നിന്ന് എത്തിയ ശേഷം എനിക്ക് നല്ല സുഖം തോന്നിയിരുന്നില്ല. ശരീരം മുഴുവൻ ശക്തമായ വേദനയും പനിയും അനുഭവപ്പെട്ടു. ഞാൻ ഹെൽത്ത് സെന്ററിലെത്തി കോവിഡ് -19 ടെസ്റ്റിന് വിധേയയായി. ഫലം പൊസിറ്റീവ് ആയിരുന്നു. ഇതിന് പിന്നാലെ എന്നെ ആംബുലൻസിൽ കുബാൻ ആശുപത്രിയിലെത്തിച്ചു. മികച്ച പ്രൊഫഷണലുകൾ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ഒരു സംഘമാണ് എന്നെ പരിചരിച്ചത്. ഞാൻ അവരോട് എപ്പോഴും നന്ദിയുള്ളവളായിരിക്കും."ബോർജ എൻട്രാല ഫാബ്രെഗസ്​, സ്പാനിഷ്, 50

"ഹസം മെബൈറീക്ക് ജനറൽ ആശുപത്രിയിലെ 3 ദിവസത്തെ ചികിത്സയ്ക്ക് ശേഷം, എന്റെ സ്ഥിതി കൂടുതൽ വഷളായി, അതിനാൽ എന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകാൻ മെഡിക്കൽ ടീം തീരുമാനിച്ചു, അവിടെ ഒരാഴ്ചയോളം ഞാൻ കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവിച്ചത്. മൊത്തം 25 ദിവസത്തോളം ഞാൻ ആശുപത്രിയിൽ ചെലവഴിച്ചു. ...

കൂടുതല് വായിക്കുക


​​
ജൂൻ അൻദായ, ഫിലിപ്പീൻസ്, 56

"ഞാൻ 15 വർഷമായി ദോഹയിൽ ക്യാമറാമാൻ / വീഡിയോഗ്രാഫറായി ജോലി ചെയ്യുന്നു.

എന്നെ 4 ദിവസത്തേക്ക് ഹസം മെബൈറീക്ക് ജനറൽ ആശുപത്രിയിൽ പരിചരിക്കുകയും...

കൂടുതല് വായിക്കുക


അമിർ ഇംതിയാസ്, ബ്രിട്ടീഷ്, 49

"എന്നെ ഹസം മെബൈറീക്ക് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, എനിക്ക് COVID-19 പോസിറ്റീവ് ആണെന്ന് അറിയിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ രോഗലക്ഷണങ്ങൾ പൂർണ്ണമായി ഇല്ലാതായി, ഞാൻ വീണ്ടും ഊർജ്ജസ്വലനായി. ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് എന്നെ മറ്റൊരു സൌകര്യത്തിലേക്ക് മാറ്റി....

കൂടുതല് വായിക്കുക


ഗോൺസാലോ ഫെർണാണ്ടസ്, പോർച്ചുഗീസ്, 23

"ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ എനിക്ക് യാതൊരുലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ മികച്ച നിലവാരമുള്ള ഭക്ഷണവും ധാരാളം വെള്ളവും ഉറക്കവും ഉള്ള ഒരു ജീവിതരീതി എന്നെ മുമ്പത്തേതിനേക്കാൾ ആരോഗ്യവതിയാക്കി. അതെ, ആ സമയത്തെല്ലാം ഞാൻ കോവിഡ് പോസിറ്റീവ് ആയിരുന്നു! ...

കൂടുതല് വായിക്കുക


നോളി മഡ്രാംഗ്, ഫിലിപ്പീനോ, 49

"ഹമദ് ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 15 വർഷമായി ആക്സിഡന്റ്, എമർജൻസി ഏരിയയിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ഞാൻ ജോലി ചെയ്തുവരുന്നു. മാർച്ച് 17ന് ആയിരുന്നു കോവിഡ് സംശയിക്കുന്ന ഒരു രോഗിയുമായി ഞാൻ സമ്പർക്കത്തിൽ വരുന്നത്. മാർച്ച് 25 മുതൽ എനിക്ക് വരണ്ട ചുമയും പനിയും അടക്കമുള്ള രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഞാൻ ഇൻഫെക്ഷൻ കൺട്രോളിലേക്ക് വിളിക്കുകയും അവർ ഒരു സ്റ്റാഫ് ക്ലിനിക്കിലെത്തി പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ...

കൂടുതല് വായിക്കുക


​FAISAL ABDULLA H AL-BAEER, Qatari​, 40

  • ആദ്യമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭരണ നിർവ്വഹണ, മെഡിക്കൽ സ്റ്റാഫുകളുടെ വിലമതിക്കാനാകത്ത നന്ദിയും കടപ്പാടും അറിയിക്കാൻ എനിക്ക് വാക്കുകളില്ല. ഈ വൈറസിനെതിരേ പോരാടുന്നതിൽ പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും മറ്റു രാജ്യങ്ങളിലുള്ളവർക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ അവർ നിർവ്വഹിച്ചു. ...

കൂടുതല് വായിക്കുക

​​


Copyright © 2022 Ministry of Public Health. All rights reserved.

COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19
COVID-19 Services Assistant خدمة المساعدة الخاصة بكوفيد-19